ലബനോൺ സ്ഫോടനം; അടിയന്തിര വൈദ്യസഹായങ്ങൾ എത്തിച്ച് കുവൈറ്റ്.

  • 05/08/2020

കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് ഡെപ്യൂട്ടി അമീറിന്റെയും കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ-ജാബർ അൽ സബയുടെയും നിർദ്ദേശങ്ങൾക്കനുസൃതമായി ലെബനനിലെ സഹോദരങ്ങളുമായുള്ള കുവൈറ്റ് ഐക്യദാർഢ്യത്തിന്റെ അടിസ്ഥാനത്തിൽ കുവൈത്ത് അടിയന്തിര വൈദ്യസഹായം ലബനനിലേക്കു എത്തിച്ചതായി ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ ഹുമൂദ് ഹമദ് അൽ സബ, വലിയ സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ കഴിയട്ടെയെന്നും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ബെയ്റൂട്ട് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിൽ 70 പേർ മരിക്കുകയും 3000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഇതിനെതുടന്നാണ്‌ ലബനാനിന് കുവൈറ്റ് അടിയന്തിര സഹായങ്ങൾ പ്രഖ്യാപിച്ചത്. ഡിഫെൻസ് മിനിസ്ട്രിയുമായി സഹകരിച്ചു സൈനിക വീമാനത്തിലാണ് മരുന്നുകളും ഉപകരണങ്ങളും എത്തിക്കുന്നത്. സംഭവത്തിൽ ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അൽ-ഘനേം ലെബനന് ഐക്യദാർ ദാർഢ്യം പ്രകടിപ്പിച്ചു പ്രസ്താവനയിറക്കി.

Related News