യാത്രാവിലക്ക് യാതൊരു പഠനവും കൂടാതെയെന്ന് കുവൈറ്റ് ട്രാവൽ ആൻഡ് ടൂറിസം ഏജൻസി അസോസിയേഷൻ

  • 05/08/2020

കുവൈറ്റ് സിറ്റി : നിരവധി രാജ്യങ്ങളിലെ പൗരന്മാരെ കുവൈത്തിൽ പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനം യാതൊരു പഠനവും കൂടാതെയാണെന്നും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ രാജ്യത്തിന്‍റെ യശസ്സിന് കളങ്കം ചാര്‍ത്തുമെന്ന് ഉതക്ണ്ഠയുണ്ടന്നും കുവൈറ്റ് ട്രാവൽ ആൻഡ് ടൂറിസം ഏജൻസി അസോസിയേഷൻ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ മുത്തൈരി പ്രസ്താവിച്ചു.കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ തന്നെ ഒരു രാജ്യവും ഇത്തരമൊരു തീരുമാനം കൈകൊണ്ടിട്ടില്ല. കൊറോണ വൈറസ് കാരണം നേരത്തെ തന്നെ പ്രതിസന്ധി അനുഭവപ്പെട്ട മേഖലയില്‍ യാത്ര വിലക്ക് കൂടി വന്നതോടെ സാഹചര്യം കൂടുതൽ ദുഷ്കരമായിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് യാതൊരു മുന്നറിയിപ്പും ഇല്ലാതെ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News