കുവൈറ്റ്: ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലേക്കെതിരെ എംപി ഷുയിബ് അൽ മുവൈസ്രി നല്കിയ കുറ്റവിചാരണ നോട്ടീസ് മാറ്റിവെച്ചു. സ്പീക്കറുമായുള്ള കൂടികാഴ്ചക്ക് ശേഷം ആഭ്യന്തര മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് പാര്‍ലിമെന്റില്‍ വിഷയം ചര്‍ച്ചക്ക് എടുക്കാതിരുന്നത്. ദേശീയ അസംബ്ലി ബൈലോയുടെ ആർട്ടിക്കിൾ 135 അനുസരിച്ച് പാര്‍ലിമെന്റ് അംഗത്തിന് മന്ത്രിസഭ അംഗത്തിനെതിരെ കുറ്റവിചാരണ നോട്ടീസ് സമാര്പ്പിക്കാം. തുടര്‍ന്ന് സ്പീക്കർ മുൻകൂട്ടി പ്രധാനമന്ത്രിയ്ക്കോ ബന്ധപ്പെട്ട മന്ത്രിക്കോ അറിയിപ്പ് നൽകുകയും പാര്‍ലിമെന്റ് സെഷന്റെ അജണ്ടയിൽ ഉള്‍പ്പെടുത്തുകയുമാണ് പതിവ്. കുറ്റവിചാരണ നോട്ടീസ് സമര്‍പ്പിച്ചാല്‍ ആരോപണങ്ങളിൽ വിശദീകരണം നൽകാൻ മന്ത്രിക്ക് കൂടുതൽ സമയം സ്പീക്കരോട് ആവശ്യപ്പെടാം. നേരത്തെ ധനമന്ത്രി ഡോ. ബർറാക് അൽ ഷിത്താനെതിരെ റിയാദ് അൽ അദസാനി എം.പി നല്കിയ കുറ്റവിചാരണ പ്രമേയത്തിൽ ഇന്ന് കുവൈത്ത് പാർലമന്റില്‍ ചർച്ചക്കൊടുവിൽ അവിശ്വാസപ്രമേയം സമർപ്പിച്ചു.ധനവകുപ്പ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ചെലവ് ചുരുക്കലിനായി സ്വദേശികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ നീക്കം നടത്തുന്നതായും ആരോപിച്ചാണ് ധനമന്ത്രിക്കെതിരെ കുറ്റവിചാരണ നടത്തിയത്. അവിശ്വാസപ്രമേയം അടുത്തയാഴ്ച വോട്ടിനിടും. പ്രമേയം പാസായാൽ മന്ത്രി ബർറാക് അൽ ഷിത്താന്‍ മന്ത്രിസഭയിൽനിന്ന് പുറത്തുപോകേണ്ടിവരും.അവിശ്വാസ പ്രമേയത്തിൽ എം.പിമാരായ മുബാറക് അൽ ഹജ്റുഫ്, റിയാദ് അൽ അദസാനി, റാകാൻ അൽ നിസ്ഫ്, ഉമർ അൽ തബ്തബാഇ, സഫ അൽ ഹാഷിം, സാലിഹ് ആശൂർ, ഖലീൽ അൽ സാലിഹ്, ഖാലിദ് അൽ ശത്തി, അഹ്മദ് അൽ ഫാദിൽ, സലാഹ് ഖുർഷിദ് എന്നിവർ ഒപ്പിട്ടു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?