ഐ.എന്‍.എല്‍ പ്രവര്‍ത്തകനും , കുവൈറ്റ് ഐ.എം.സി.സി സെക്രട്ടറിയുമായ കൂളിയങ്കാലിലെ ബി.സി അഷറഫ് നാട്ടിൽ മരണപ്പെട്ടു

  • 13/05/2020

കുവൈറ്റ് സിറ്റി : സജീവ ഐ.എന്‍.എല്‍ പ്രവര്‍ത്തകനും , കുവൈറ്റ് ഐ.എം.സി.സി സെക്രട്ടറിയുമായ കൂളിയങ്കാലിലെ ബി.സി അഷറഫ് മരണപ്പെട്ടു . കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു . ഇന്ന് ഉച്ചയോടു അടുപ്പിച്ചാണ് മരണം സംഭവിച്ചത് . മയ്യിത് കൂളിയങ്കാല്‍ ജുമാ മസജിദിൽ ഇന്ന് ഖബറടക്കും കുവൈത്തിലെ ഐം സി സി യുടെ പ്രവർത്തനത്തിൽ വളരെ സജീവമായി ഇടപെടുകയും പാർട്ടി പ്രവർത്തനത്തെ ജീവിതത്തിന്റെ ഭാഗമായി കണക്കാക്കുകയും വളെരെ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുമ്പോഴും പൊതു പ്രവർത്തനത്തിന് വേണ്ടി സമയം കണ്ടെത്തുകയും INL എന്ന പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത വ്യക്തി ആയിരുന്നു അഷ്റഫ് B C സൗമ്യനും മിതഭാഷകനും സുഹൃദ് ബന്ധങ്ങൾ നിലനിർത്തുന്നതിൽ ജാഗ്രത കാണിക്കുകയും ചെയ്യുമായിരുന്നു കുവൈത്തിലെ ഐo സി സി യുടെ യോഗങ്ങളിലും സമ്മേളനങ്ങളിലും മുൻ നിരയിൽ ഉണ്ടാവാറുള്ള അഷ്റഫ് ഉത്തരവാദിത്വമുള്ള പ്രവർത്തകനായിരുന്നു. യോഗങ്ങളിൽ സജീവ സാന്നിധ്യമായ അഷ്റഫ് സ്വന്തമായി പാകം ചെയ്ത ഭക്ഷണമൊ പലഹാരങ്ങളൊ കൊണ്ട് വരുന്നത് പതിവായിരിന്നു ,
സഹ ജീവികളെ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിൽ വിട്ട് വീഴ്ച കാണിക്കാത്ത അഷ്‌റഫ് , അദ്ദേഹത്തിന്റെ വിയോഗം കുവൈത്തിെലെ പ്രവർത്തകരിൽ വലിയ ആഘാത മാണ് സൃഷ്ടിച്ചത്
Imcc കുവൈതി ന് നികത്താനാവത്ത നഷ്ടവും ,മകളുടെ കല്യാണ ആവശ്യത്തിന് വേണ്ടി ജനുവരി അവസാന വാരം നാട്ടിൽ പോയ അഷ്റഫ് ലോക്ക് ഡൗൺ കാരണം തിരിച്ച് വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങുക ക യായിരുന്നു.
അഷ്റഫിന്റെ വേർപാടിൽ കുവൈത്ത് ഐം എം സി സി കമ്മിറ്റക്ക് വേണ്ടി
Gcc ചെയർമാൻ സത്താർ കുന്നിൽ, കുവൈത്ത് ഐം എം സി സി ചെയർമാൻ ഷെരീഫ് താമരശ്ശേരി,പ്രസിഡണ്ട് ഹമീദ് മധൂർ,ജന:സെക്രട്ടറി അബൂബക്കർ
ട്രഷറർ ഉമ്മർ കൂളിയങ്കാൽ അനുശോചനം അറിയിക്കുന്നു.

Related News