യുഎഇയെ ‌‌‌ ആക്രമിക്കുമെന്ന് ഇറാൻ

  • 04/12/2020

ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ മുഹ്‌സിന്‍ ഫഖ്രിസാദെയുടെ കൊലപാതകത്തിന് പിന്നാലെ കൂടുതൽ സംഘർഷാവസ്ഥ. അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎഇയെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. യുഎഇ ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്.   ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ആണ് ഫഖ്രിസാദിയെ ടെഹ്‌റാന് സമീപം വച്ച് കൊലപ്പെടുത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. ഇറാന്‍ മാത്രമല്ല, അമേരിക്കയിലെ ഉദ്യോഗസ്ഥരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

ഈ സാഹചര്യത്തില്‍  അധികാരമൊഴിയാന്‍ പോകുന്ന ട്രംപ് ഇറാനെ ആക്രമിക്കാന്‍ ഉത്തരവിടുമോ എന്ന ആശങ്കയുണ്ട്. ഈ സാഹചര്യം കൂടി ചൂണ്ടിക്കാട്ടിയാണ് യുഎഇയെ ഇറാന്‍ ഭീഷണിപ്പെടുത്തിയത്.   ഇറാന്‍ നേരിട്ട് വിളിച്ച് യുഎഇയെ ഭീഷണിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് രാജകുമാരനെയാണ് വിളിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

Related News