കുവൈറ്റിലേക്ക് തിരിച്ചെത്താനുള്ള യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സൗജന്യ ഭക്ഷണവും താമസവും ഒരുക്കുന്നു

  • 27/12/2020


 ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കുവൈത്തും സൗദിയും അതിർത്തി അടച്ചതോടെ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് കൈത്താങ്ങായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ.   യുഎഇയിൽ  കുടുങ്ങിക്കിടക്കുന്ന ഏകദേശം മുന്നൂറോളം പ്രവാസികൾക്ക് സൗജന്യ താമസവും ഭക്ഷണവും  ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ദുബായ് മർകസ് വോളണ്ടിയേഴ്സ് വിങ് കൺസ്ട്രക്ഷൻ  കമ്പനിയായ എഎ എസ്എ  ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രവാസികൾക്ക് സൗജന്യ ഭക്ഷണവും താമസവും ഒരുക്കുന്നത്. പുതിയ കോവിഡ് വൈറസ് വ്യാപന മുൻകരുതലിന്റെ  ഭാഗമായി കുവൈറ്റും സൗദിയും  അതിർത്തികൾ അടച്ചത്. യു എഇയിൽ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളെ സംബന്ധിച്ചെടുത്തോളം  കുവൈറ്റിന്റെയും  സൗദിയുടെയും  തീരുമാനം വലിയ തിരിച്ചടിയായിരുന്നു. നാട്ടിൽ നിന്ന് സൗദിയിലേക്കും  കുവൈറ്റിലേക്കും  നിലവിൽ നേരിട്ട് വിമാനസർവ്വീസ് ഇല്ലാത്തതോടെ ഭൂരിഭാഗം പ്രവാസികളും യുഎഇയിൽ  14 ദിവസത്തെ ക്വാറിന്റൈൻ കാലയളവ് പൂർത്തിയാക്കിയാണ് കുവൈറ്റിലേക്കും  സൗദിയിലേക്കും  പ്രവേശിക്കുന്നത്. പുതിയ  കോവിഡ്  പശ്ചാത്തലത്തിൽ സൗദിയും കുവൈറ്റും താൽക്കാലികമായി അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു.

Related News