സ്വദേശികളും പ്രവാസികളും കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ച് അറിയിക്കണം: കസ്റ്റംസിനോട് കള്ളം പറയരുത്

  • 27/07/2023




ദുബായ്:∙ വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസി കസ്റ്റംസിനോട് വെളിപ്പെടുത്തണം. യാത്രചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 60000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിനെ അറിയിക്കണം.

വിലപിടിപ്പുള്ള ആഭരണങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. ഓരോ രാജ്യത്തെയും കസ്റ്റംസിന്റെ വെബ്സൈറ്റ് വഴിയോ കോൺസുലേറ്റുകൾ, സ്ഥാനപതി കാര്യാലയങ്ങൾ വഴിയോ വിശദവിവരങ്ങൾ മനസ്സിലാക്കാം.

മടങ്ങിയെത്തുമ്പോൾ യുഎഇ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം മടക്കയാത്ര.

കസ്റ്റംസ് ക്ലിയറൻസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ മനസ്സിലാക്കാം. യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് 'അഫ്സഹ്' എന്ന പേരിൽ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് അതോറിറ്റി റജിസ്ട്രേഷൻ സംവിധാനവും ആരംഭിച്ചു.

Related News