സ്റ്റോറുകളും ഇ-കൊമേഴ്സും റീട്ടെയിൽ വിപണി നിയന്ത്രിക്കുന്നു: യൂണിയൻ കോപ്

  • 08/09/2023




റീട്ടെയിൽ സ്റ്റോറുകളും ഇ-കൊമേഴ്സ് പോർട്ടലുകളും വിപണിയെ മത്സരാധിഷ്ഠിതമാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് വിലയിരുത്തി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസ്യൂമർ കോപ്പറേറ്റീവ് യൂണിയൻ കോപ്. 

റീട്ടെയിൽ മേഖലയിൽ പുതിയ തരത്തിലുള്ള പ്രൊമോഷനുകളും ഡിസ്കൗണ്ടുകളും ലഭ്യമായി. ചിലപ്പോൾ 50 മുതൽ 70% വരെ കിഴിവ് ലഭ്യമാണ്. ഇത് ഉപയോക്താക്കളെ ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ടെന്നും യൂണിയൻ കോപ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.

യൂണിയൻ കോപ് സ്റ്റോറുകളിൽ നിന്നും ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി ഓരോ മാസവും ഓൺലൈൻ മുഖാന്തിരമുള്ള വിൽപ്പന ഉയരുകയാണ്. വിവിധ സ്റ്റോറുകളിലെ വിവരങ്ങൾ ഒറ്റയടിക്ക് ഉപയോക്താക്കൾക്ക് അറിയാനാകും. ഇത് സമയവും യാത്രയും ലാഭിക്കാൻ സഹായിക്കും. മാത്രമല്ല പ്രൈസ് കംപാരിസൺ നടത്താനും ഓൺലൈൻ പർച്ചേസ് ആണ് നല്ലത്.

യൂണിയൻ കോപ് ശാഖകൾ ഭൂരിഭാ​ഗവും ഓൺലൈൻ പർച്ചേസ് ആരംഭിച്ചിട്ടുണ്ട്. ഓൺസൈറ്റ് പിക് അപ്, ഫ്രീ ഹോം ഡെലിവറി എന്നിവ ഉപയോക്താക്കൾക്ക് സ്വീകരിക്കാം. പർച്ചേസ് റേഷ്യോ, ഇൻവോയിസ് തുക എന്നിങ്ങനെ ചെറിയ നിബന്ധനകളെ ഈ സേവനം ലഭിക്കാൻ പാലിക്കേണ്ടതുള്ളൂ.

ഉപയോക്താക്കൾക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വലിയ വിശ്വാസമുണ്ട്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും ഉദ്ദേശിക്കുന്ന ഉൽപ്പന്നം ലഭ്യമല്ലെങ്കിൽ മറ്റ് ഉൽപ്പന്നങ്ങൾ ലഭിക്കാനും ഇത് സഹായിക്കുമെന്നാണ് അവർ കരുതുന്നത്. മാത്രമല്ല വളരെ മാന്യമായ പ്രൈസ്, ഹൈ ഡിമാൻഡുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, ഫുഡ്, നോൺഫുഡ് ഉൽപ്പന്നങ്ങൾ വാങ്ങാനുമാകും. 

യൂണിയൻ കോപ് ബ്രാഞ്ചുകൾ മത്സരാധിഷ്ഠിതമായി തന്നെയാണ് ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. കുറഞ്ഞ ഡെലിവറി സമയവും ഫീസും, റിട്ടേൺ, ഷോപ്പിങ് വാലറ്റ്, ലോയൽറ്റി പോയിന്റുകൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.

യൂണിയൻ കോപ് ദിവസവും 1,100 ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. സ്മാർട്ട്സ്റ്റോറിലൂടെ വിവിധ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നു. പുതിയ ഉൽപ്പന്നങ്ങൾ ദിവസേനയെന്നോണം സ്റ്റോറിൽ എത്തുന്നു. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് കണക്ക് അനുസരിച്ച് റീട്ടെയിൽ മേഖലയിലെ ഇ-കൊമേഴ്സ് വിഹിതം യു.എ.ഇയിൽ 2026 ആകുമ്പോൾ 12.6% എത്തും.

Related News