യുഎഇയിൽ കൊവിഡ് അതിവേഗം വ്യാപിക്കുന്നു

  • 03/01/2021



 പുതിയ ജനിതക മാറ്റം സംഭവിച്ച കോവിഡ് യുഎഇയിൽ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രതിദിന കൊവിഡ് രോഗികളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ  1963 പേർക്കാണ് രാജ്യത്തെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി യുഎഇയിൽ കോവിഡ് ബാധിതർ പ്രതിദിനം 1800ന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 2,11,641 പേർക്കാണ് രാജ്യത്തെ ആകെ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേരാണ് പുതുതായി മരണമടഞ്ഞത്. രാജ്യത്തെ ആകെ കോവിഡ് മരണം 674 ആയിട്ടുണ്ട്. ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം സൗദി അറേബ്യയാണെങ്കിലും നിലവിൽ കോവിഡിനെ വലിയ രീതിയിൽ പ്രതിരോധിക്കാൻ സൗദിക്ക് ആയിട്ടുണ്ട്. സൗദിയിൽ  പ്രതിദിന രോഗബാധിതരുടെ എണ്ണം 150 താഴെയാണ്. മൂന്ന് ലക്ഷത്തിലധികം പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

Related News