സന്ദർശക വീസയിൽ യുഎഇയിലേക്ക് വരുന്നവർ ശ്രദ്ധിക്കേണ്ടത്...

  • 14/07/2023



ദുബായ്: സന്ദർശക വീസയിൽ യുഎഇയിലേക്ക് വരുന്നവർ രണ്ട് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ എടുത്തിട്ടുള്ള ട്രാവൽ മെഡിക്കൽ ഇൻഷുറൻസ് ഏതു തരത്തിലുള്ളതാണെന്നും വീസ പുതുക്കുമ്പോൾ ഇൻഷുറൻസും പുതുക്കുന്നുണ്ടന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്19 കാലത്തെ പരിരക്ഷ ലഭിക്കുന്ന ഇൻഷുറൻസുമായാണ് ഭൂരിഭാഗം ഇന്ത്യക്കാരും ഇപ്പോഴും യുഎഇയിലെത്തുന്നത്. 

ഇനി, ശരിക്കുള്ള ഇൻഷുറൻസാണെങ്കിൽ തന്നെ വീസ പുതുക്കുമ്പോൾ അതും പുതുക്കിയില്ലെങ്കിലും പണി കിട്ടും. ഇത്തരത്തിൽ ആശുപത്രി ബില്ലടക്കാൻ സാധിക്കാതെ ഒട്ടേറെ ഇന്ത്യക്കാർ ദിനംപ്രതി കോൺസുലേറ്റിനെയും എംബസിയെയും സമപീപിക്കുന്നുണ്ടെന്നും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും വ്യക്തമാക്കി. 

സന്ദര്‍ശക വീസയിലെത്തി രോഗബാധിതരായി യുഎഇയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാർ ഒട്ടേറെയാണ്. ഇവരിൽ മിക്കവരുടേയും ഇൻഷുറൻസ് പരിരക്ഷ കോവിഡ് കാലത്തേതാണ്. ഇതുപയോഗിച്ച് ഇപ്പോൾ ചികിത്സിക്കാൻ സാധിക്കുകയില്ല. അതുകൊണ്ട് കോവിഡ്19 പരിരക്ഷയല്ലാത്ത ഇൻഷുറൻസ് എടുക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

Related News