രണ്ടു കോടി ദിർഹമിന്റെ അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം മലയാളിക്ക്

  • 03/01/2021

 ഈ പ്രാവശ്യത്തെ അബുദാബി ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായി മലയാളി. 
ഞായറാഴ്ച രാത്രിയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്.മലയാളിയായ അബ്ദുസലാം എൻ.വിയാണ് രണ്ട് കോടി ദിർഹത്തിന്റെ ഭാഗ്യസമ്മാനത്തിന് അർഹനായത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതർ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. കഴിഞ്ഞ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയ കോട്ടയം സ്വദേശി ജോർജ് ജേക്കബാണ് ഇത്തവണത്തെ നറുക്കെടുപ്പിൽ വിജയിയെ തെരഞ്ഞെടുത്തത്.
2020 ഡിസംബർ 29ന് ഓൺലൈൻ വഴി എടുത്ത 323601 നമ്പറിലെ ടിക്കറ്റിനാണ് അബ്ദുസലാമിന് ഗ്രാന്റ് പ്രൈസ് ലഭിച്ചത്. ഗ്രാന്റ് പ്രെസിന് പുറമെ ബി.എം.ഡബ്ല സീരിസ് 15 നറുക്കെടുപ്പിലും ഇന്ത്യക്കാരിയാണ് വിജയിയായത്. 018416 നമ്പറിലെ ടിക്കറ്റിലൂടെ ഇന്ത്യക്കാരി ദിന ഡെയ്സി ഡിസിൽവ ബിഗ് ടിക്കറ്റിലുടെ ആഡംബര കാർ
സ്വന്തമാക്കി.

Related News