കൊവിഡ് പ്രതിരോധം ഊർജ്ജിതം; ഒമാനിൽ കൊവിഡ് പരിശോധഫലം ഓൺലൈനിലൂടെ

  • 06/12/2020

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  ഊർജ്ജിതമാക്കുന്നതിന്റെ ഭാ​ഗമായി  ഒമാനില്‍ കൊവിഡ് പി.സി.ആര്‍ പരിശോധനാഫലം ഇനി ഓണ്‍ലൈനിലൂടെ മാത്രം.  ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പാസ്‍പോര്‍ട്ട് അല്ലെങ്കില്‍ ഐ.ഡി കാര്‍ഡ് വിവരങ്ങളും ജനന തീയ്യതിയും നല്‍കി കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. മസ്‍കറ്റ്, സലാല വിമാനത്താവളങ്ങള്‍, എന്നിവിടങ്ങളിലെ ഡ്രൈവ് ത്രൂ ടെസ്റ്റിങ് കേന്ദ്രങ്ങള്‍, അല്‍ ദറ ബോര്‍ഡര്‍ ക്രോസിങ് (മുസന്ദം), സൊഹാര്‍, മുസന്ദം, ദിബ്ബ, നിസ്‌വ, റുസൈല്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഫിറ്റ്നസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളുടെ ഫലമാണ് ഓണ്‍ലൈനില്‍ ലഭിക്കുക.  ഇതിനായി covid19.emushrif.om എന്ന വെബ്സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്. ആറ് റിയാലാണ് ഫീസെന്നും അധികൃതർ അറിയിച്ചു.

Related News