ഒമാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ രാജ്യം വിടുന്നു

  • 09/12/2020

ഒമാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ രാജ്യം വിടുന്നതായി റിപ്പോർട്ട്. തൊഴില്‍, താമസ രേഖകളുമായി ബന്ധപ്പെട്ട പിഴകള്‍ കൂടാതെ രാജ്യം വിടുന്നതിന് 2,000ലേറെ ഇന്ത്യക്കാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ദിവസേന 120 മുതല്‍ 130 ഇന്ത്യക്കാര്‍ വരെ എംബസി വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.  ഇന്ത്യൻ പ്രവാസികളുടെ രജിസ്ട്രേഷൻ സൗകര്യപ്രദമാക്കാൻ പ്രത്യേക സേവന വിഭാഗത്തെ ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ നിരവധി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും ഇതിനോടകം യാത്രാ അനുമതി ലഭിച്ചിട്ടുണ്ട്.ഒമാന്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതിന് നവംബര്‍ 15 മുതലാണ് രജിസ്റ്റര്‍ ആരംഭിച്ചത്. അനധികൃത കുടിയേറ്റ തൊഴിലാളികള്‍ക്ക് പിഴയൊന്നും കൂടാതെ രാജ്യം വിടുന്നതിന് ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ തുടരും.തൊഴില്‍ താമസ രേഖകളുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴയും ഒഴിവാക്കി നല്‍കിയിട്ടുണ്ട്.സാധുവായ പാസ്പോര്‍ട്ട് ഇല്ലാത്ത 500 പേര്‍ക്ക് അടിയന്തര യാത്രാ രേഖകള്‍ ഇന്ത്യന്‍ എംബസി ഇതിനോടകം അനുവദിച്ച്‌  കഴിഞ്ഞു.

Related News