ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം...

  • 10/12/2020



ഇന്ത്യക്കാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാൻ അവസരം.  ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാൻ അനുമതി നൽകുന്നത്. വിസയില്ലാതെ 10 ദിവസം വരെ ഒമാനില്‍ താമസിക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഒമാന്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് തീരുമാനം. നിലവില്‍ അഞ്ച് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇന്ത്യക്ക് പുറമെ അമേരിക്ക, കാനഡ, ചൈന, റഷ്യ, ഇറാന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ഭൂട്ടാന്‍, മാലിദ്വീപ്, ജോര്‍ദാന്‍, ഈജിപ്‍ത് തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.

പ്രത്യേക നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും പ്രവേശനം അനുവദിക്കുക. നേരത്തെ തന്നെ ബുക്ക് ചെയ്‍ത ഉറപ്പായ ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, മടങ്ങിപ്പോകാനുള്ള ടിക്കറ്റ് തുടങ്ങിയവയാണ് പ്രവേശനത്തിനുള്ള നിബന്ധനകള്‍. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം രംഗത്തെ ശക്തിപ്പെടുത്താനാണ് ഒമാന്‍ അധികൃതരുടെ തീരുമാനം. 

Related News