പ്രവാസികൾക്ക് ആശ്വാസം; ഒമാനും ഇന്ത്യക്കും ഇടയിൽ കൂടുതൽ സർവ്വീസുകൾ

  • 10/12/2020

പ്രവാസികൾക്ക് ആശ്വാസമായി ഒമാൻ ഭരണകൂടത്തിന്റെ പുതിയ നീക്കം. 
ഒമാനും ഇന്ത്യക്കുമിടയില്‍ എയര്‍ ബബിള്‍ കരാറില്‍ അധികൃതർ വീണ്ടും മാറ്റം വരുത്തി. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ അനുവദിച്ചതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പുതിയ ധാരണ പ്രകാരം ഒരു ഭാ​ഗത്തേക്ക് ആയിരം സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഇരു വശങ്ങളിലേക്കുമായി 12,000 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഒരു ഭാ​ഗത്തേക്ക് 6000 സീറ്റുകള്‍ വീതം സര്‍വ്വീസ് നടത്തുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

Related News