യുഎഇയിൽ കൊവിഡ് വാക്സിൻ നൽകി തുടങ്ങി; ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത് പ്രവാസികളടക്കം നിരവധി പേർ

  • 12/12/2020



യുഎഇയിൽ  സിനോഫം വാക്സിൻ സ്വകാര്യ ആശുപത്രികൾ മുഖേന  നൽകിത്തുടങ്ങി. പ്രവാസികളടക്കം നിരവധി പേരാണ് ആദ്യദിനം വാക്സിൻ സ്വീകരിച്ചത്. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ 18 ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും  വാക്സിൻ കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്.   കൊവിഡ് വൈറസ് വ്യാപന സാധ്യതയുളളതിനാൽ വരും ദിവസങ്ങളിൽ വാക്സിൻ നൽകുന്നതിന് പ്രത്യേക ബുക്കിം​ഗ് ഉണ്ടായിരിക്കും.  5,000 പേർക്ക് ദിനം പ്രതി വാക്സിൻ നൽകാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് വിപിഎസ് കൊവിഡ് വാക്സീനേഷൻ ടാസ്ക് ഫോഴ്‌സ് ലീഡ് ഡോ. പങ്കജ് ചൗള വ്യക്തമാക്കി. ആശുപത്രികളിൽ പ്രത്യേക കേന്ദ്രങ്ങൾ ഇതിനായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ നൽകുന്നതിന് ഒരാൾക്ക് 15 മിനിറ്റ് എടുക്കും. വാക്‌സിൻ എടുക്കുന്ന വ്യക്തി അടുത്ത 30 മിനിറ്റ് നിരീക്ഷണത്തിൽ തുടരുന്നതാണ്.18 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. അബുദാബി, അൽ ഐൻ നിവാസികൾക്ക് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. വാക്സിൻ ലഭിക്കുന്നതിന് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് വിപിഎസ് ഹെൽത്ത്കെയർ ഹെൽപ് ലൈൻ നമ്പറിൽ ( 8005546) വിളിക്കാം. വാട്സ്ആപ്പ് വഴി 0565380055 എന്ന നമ്പറിലും ബുക്ക് ചെയ്യാം. വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ www.vpshealth.com, www.covidvaccineuae.com വെബ്‌സൈറ്റുകളിൽ ലോഗിൻ ചെയ്യണം.

Related News