പ്രവാസികളിൽനിന്നും ക്വറന്റൈൻ ഫീ ഈടാക്കാനുള്ള തീരുമാനം പിൻവലിക്കണം

  • 26/05/2020

കുവൈത്ത്‌ : സംസ്ഥാനത്തേക്കു തിരികെയെത്തുന്ന പ്രവാസികൾക്കു നൽകുന്ന ക്വാറന്റേയ്ന് ചെലവ് പ്രവാസികൾ തന്നെ വഹിക്കണമെന്ന കേരള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് കെ കെ എം എ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു . ഇത്തരമൊരു തീരുമാനം വിവേചനപരവും അധാർമ്മികവുമാണ്. പ്രവാസികളെ അന്യരായി കാണുന്നതുമാണ്. കോവിട് പ്രതിസന്ധിയിൽ മോശപ്പെട്ട അവസ്ഥയാണ് വിദേശങ്ങളിലും അന്യ സംസ്ഥാനങ്ങളിലും പ്രവാസികൾ ജീവിക്കുന്നത് . മക്കളുടെയും മാതാപിതാക്കളുടെയും കൂടെ കുറച്ചു ദിവസം കഴിയാനെത്തി വിദേശങ്ങളിൽ കുടുങ്ങിപ്പോയ ആയിരങ്ങളുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി തൊഴിലോ വരുമാനമോ ഇല്ലാതെയും .ഭക്ഷണമോ മരുന്നുകളോ ഇല്ലാതെയും ആയിരങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. താമസയിടത്തെ വാടകകൊടുക്കുവാൻ കഴിയാതെ ധാരാളംപേരുണ്ട്. വിദേശങ്ങളിൽ രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കോവിട് രോഗം ബാധിച്ചാൽ മതിയായ ചികിത്സാ കിട്ടുന്നില്ല. ഓരോ ദിവസവും അനവധി മലയാളികളാണ് വിവിധയിടങ്ങളിൽ മരണത്തിനു കീഴടങ്ങുന്നത് .
ഇങ്ങനെയുള്ള പലവിധ ദുസ്ഥിതിയിൽ ജീവനെന്നെങ്കിലും രക്ഷിക്കാമല്ലോ എന്ന അവസ്ഥയിലാണ് പ്രവാസികൾ സ്വന്തം നാട്ടിലേക് മടങ്ങാൻ ശ്രമിക്കുന്നത്.
ഇതിനിടയിൽ നാട്ടിലേക് എത്തിപെടുമ്പോൾ ക്വർആന്റെറിന് ചിലവുകൂടി പ്രവാസികൾ തന്നെ വഹിക്കണമെന്ന തീരുമാനം പ്രവാസികൾക്കുള്ള ഇരുട്ടടിയാണ്. ആയതിനാൽ തീരുമാനം ഉടനടി പിൻവലിക്കണമെന്ന്നും നാട്ടിലെത്തുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് കെ കെ എം എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കു ഇത് സംബന്ധിച്ച നിവേദനം അയച്ചു

Related News