കല കുവൈറ്റ്‌ മൂന്നാമത്‌ ചാർട്ടേഡ്‌ വിമാന സർവ്വീസ്‌ ജൂൺ 24ന് കൊച്ചിയിലേക്ക്‌... രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു.

  • 19/06/2020

കല കുവൈറ്റ്‌ മൂന്നാമത്‌ ചാർട്ടേഡ്‌ വിമാന സർവ്വീസ്‌ ജൂൺ 24ന് കൊച്ചിയിലേക്ക്‌...
രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു.

കുവൈറ്റ്‌ സിറ്റി: ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദു ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഏർപ്പെടുത്തുന്ന മൂന്നാമത്‌ ചാർട്ടേഡ്‌ വിമാന സർവ്വീസ്‌ ജൂൺ 24ന് യാത്രയാവും. ഇതിന്റെ രണ്ടാം ഘട്ട രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. കുവൈറ്റ് എയർവേസുമായി സഹകരിച്ച് പ്രത്യേകം ചാർട്ട് ചെയ്ത വിമാന സർവ്വീസാണ് ഇതുമായി ബന്ധപ്പെട്ട് ഒരുക്കുന്നത്‌. രോഗികൾ, ഗർഭിണികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ, സന്ദർശക വിസയിൽ വന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതിരുന്നവർ, വിവിധ പരീക്ഷകൾക്കായി നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർക്ക്‌ ഈ സേവനം ഉപയോഗപ്പെടുത്താം‌‌. ഈ സേവനം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ http://kalakuwait.com/chartered-flight എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും മുൻ‌ഗണന ക്രമത്തിൽ മാത്രമാവും ഈ സേവനത്തിനായി പരിഗണിക്കുക. ബന്ധപ്പെട്ട സർക്കാരുകൾ നൽകുന്ന അംഗീകാരത്തിനും, ഉത്തരവുകൾക്കും, നിർദ്ദേശങ്ങൾക്കും അനുസൃതമായി മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക. പേരുകൾ രജിസ്റ്റർ ചെയ്യുന്നവർ താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ട് /പാലിക്കപ്പെടും എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

നിബന്ധനകൾ:
===========
1. യാത്ര ചെയ്യുന്നതിന്റെ ചിലവുകൾ പൂർണ്ണമായും യാത്രക്കാർ തന്നെ വഹിക്കേണ്ടതാണ്.
യാത്രക്കാരുടെ കാരണങ്ങളാൽ യാത്ര മുടങ്ങിയാൽ ഈ ചിലവുകൾ റീഫണ്ട് ചെയ്യുന്നതല്ല.

2. കുവൈറ്റിലെ നിയമാനുസൃതമായ താമസക്കാർക്കും, ലോക്ക്ഡൗൺ കാലഘട്ടത്തിൽ വീസാ നിയമങ്ങളിൽ ഇളവുകൾ ലഭിച്ചവർക്കും മാത്രമാണ് ഈ സേവനം ഉപയോഗിക്കുവാൻ കഴിയുക.

3. യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ വിമാനത്തിൽ പ്രവേശിക്കുന്നതിനു മുമ്പായി നാട്ടിലെത്തിയാൽ ഇന്ത്യ ഗവൺ‌മെന്റും കേരള ഗവൺ‌മെന്റും ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് 19 പ്രോട്ടോക്കോളും / നിബന്ധനകളും പാലിച്ചു കൊള്ളാമെന്ന സത്യവാങ്ങ്മൂലം നൽകേണ്ടതാണ്.

4. യാത്ര ചെയ്യുന്നവർ അവരുടെ മൊബൈൽ ഫോണുകളിൽ കേന്ദ്ര ഗവൺ‌മെന്റിന്റെ ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.

5. യാത്ര ചെയ്യുന്നവർ എല്ലാവരും എയർപോർട്ടിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള സാക്ഷ്യപത്രം പൂരിപ്പിച്ച് ആരോഗ്യ / എമിഗ്രേഷൻ വിഭാഗങ്ങളെ ഏൽപ്പിക്കേണ്ടതാണ്.

രജിസ്ട്രേഷനുമായ്‌ ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 6077 8686, 9768 3397 എന്നീ നമ്പറുകളിലും,

കൂടുതൽ വിവരങ്ങൾക്ക്...
6662 7600, 9401 3575,
5033 6681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

Related News