327 യാത്രക്കാരുമായി കുവൈത്ത് എയർവേയ്സിന്റെ ബോയിങ്ങ് 777 ചാർട്ടേഡ് വിമാനം യാത്രയാക്കി കുവൈത്ത് കെ എം സി സി

  • 26/06/2020

കുവൈത്ത് സിറ്റി : കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനം കുവൈത്ത് എയർവേയ്സിന്റെ ബോയിങ്ങ് 777 വെള്ളിയാഴ്ച്ച രാവിലെ പറന്നുയർന്നു. ഇതോടെ കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്തയക്കുന്ന വിമാനങ്ങളുടെ എണ്ണം ആറായി.
രാവിലെ 11 മണിക്ക് 327 യാത്രക്കാരുമായി തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കാണ് യാത്ര തിരിച്ചത്. സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഈദ്സ് ട്രാവൽ മാർട്ടാണ് ട്രാവൽ പാർട്ട്ണർ.
കുവൈത്ത് കെ എം സി സി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, തിരുവനനതപുരം ചാർട്ടേര്ഡ് ഫ്ലൈറ്റ് കോർഡിനേറ്റർ സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു, വൈസ് പ്രസിഡന്റുമാരായ അസ് ലം കുറ്റിക്കാട്ടൂർ ഹാരിസ് വള്ളിയോത്ത്, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, ഹക്കീം തിരുവനന്തപുരം (പ്രസിഡന്റ് കുവൈത്ത് കെ എം സി സി തിരുവനന്തപുരം ജില്ല),അജ്മൽ വേങ്ങര (ഹെൽപ്പ് ഡസ്ക്ക് ജനറൽ കൺവീനർ), ഇല്യാസ് വെന്നിയൂർ (ഐ.ടി.വിംഗ് ജനറൽ കൻവീനർ), അബ്ദുള്ള മാവിലായി, ഷിജാസ്‌‌, ഹബീബ് റഹ്മാൻ (സൗത്ത് സോൺ പ്രസിഡന്റ്), മുഹമ്മദ്‌ ഇസ്മായിൽ (സൗത്ത് സോൺ ജനറൽ സെക്രട്ടറി), ഷാജഹാൻ (തിരുവനന്തപുരം ജനറൽ സെക്രട്ടറി) ഷുഹൈബ് കണ്ണൂർ,മുനീർ അരിയിൽ,നിഷാൻ കണ്ണൂർ,ഇല്ല്യാസ് വെന്നിയൂർ,റിയാസ് ബാബു,മുസ്ഥഫ പരപ്പനങ്ങാടി,അയ്യൂബ്
മറ്റു സ്റ്റേറ്റ്‌ നേതാക്കൾ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ നേതൃത്വം വഹിച്ചു.
അടുത്ത് വിമാനം വെള്ളിയാഴ്ച്ച രാത്രി കൊച്ചിയിലേക്ക് പുറപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. അധികാരികളുടെ അനുമതി ലഭിച്ചാൽ കൂടുതൽ ചാർട്ടേഡ് ഫ്ലൈറ്റുകൾ സർവ്വീസ് നടത്താൻ കുവൈത്ത് കെ എം സി സി ഒരുക്കമാണെന്നും കുറച്ച് പേരുടെ പ്രയാസങ്ങൾക്ക് പരിഹാരമായി അവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കുവൈത്ത് കെ എം സി സി നേതാക്കൾ പറഞ്ഞു.

Related News