ചാർട്ടേഡ് വിമാനം; കുവൈത്ത് കെ.എം.സി.സി@ 10

  • 11/07/2020

കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന കുവൈത്ത് കെ.എം.സി.സിയുടെ കുവൈത്ത് എയർവേയ്സ് ചാർട്ടേഡ് വിമാനം ശനിയാഴ്ച്ച തിരുവന്തപുരത്തെത്തി. ഇതോടെ കുവൈത്ത് കെ.എം.സി.സി. ചാർട്ടർ ചെയ്തയക്കുന്ന വിമാനങ്ങളുടെ എണ്ണം പത്തായി . ശനിയാഴ്ച്ച രാവിലെ 11.30ന് 195 യാത്രക്കാരുമായാണ് കുവൈത്തിൽ നിന്നും യാത്ര തിരിച്ചത്. കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഈദ്സ് ട്രാവൽ മാർട്ടുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ജനറൽ സെക്രട്ടറി റസാഖ് പേരാമ്പ്ര, കണ്ണൂർ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഷുഐബ് ധർമ്മടം , പ്രവർത്തക സമിതി അംഗങ്ങളായ ഷാഫി കൊല്ലം ( ആർട്സ് വിംഗ് ജനറൽ കൺവീനർ ) ഇല്യാസ് വെന്നിയൂർ (ഐ. ടി.വിംഗ് ജനറൽ കൺവീനർ), അജ്മൽ വേങ്ങര ( ഹെൽപ്പ് ഡെസ്ക് ജനറൽ കൺവീനർ ) , സലിം നിലമ്പൂർ (ഹെൽപ്പ് ഡെസ്ക് കൺവീനർ) എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ട്രാവൽ മാർട്ട് പ്രതിനിധികളായ നജീബ്, പ്രീത, രജനി എന്നിവരും വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. കുവൈത്തിനോടും കുവൈത്ത് അമീറി നോടുമുള്ള കടപ്പാട് കുവൈത്ത് കെഎം. സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് പ്രത്യേകം അറിയിച്ചു.
എയർപ്പോർട്ട് അതോറിറ്റിയും കുവൈത്ത് എയർവേയ്സും കുവൈത്ത് കെ എം സി സിയോട് കാണിച്ച സഹകരണത്തിന് പ്രസിഡന്റ് അദ്ദേഹം നന്ദി പറഞ്ഞു.

Related News