കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കുന്ന സൌജന്യ ചാര്‍ട്ടര്‍ വിമാനപദ്ധതിക്ക് പ്രവാസി സമൂഹത്തില്‍ നിന്നും പിന്തുണ തുടരുന്നു . പ്രമുഖ പ്രവാസി സംഘടനയായ ഫ്രൈഡേ ഫോറം കുവൈത്ത് കഴിഞ്ഞ ദിവസം 30 ടിക്കറ്റുകൾക്കുള്ള തുക നൽകി പദ്ധതിയുടെ ഭാഗമായി . കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ആദ്യ സൗജന്യ വിമാനം ജൂലൈ 17 ന് വെള്ളിയാഴ്ച കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടും. പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ ജസീറ എയര്‍വേസുമായി സഹകരിച്ച് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വ്യക്തികളും സംഘടനകളും ഉള്‍പ്പെടെ നിരവധി പേര് ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.
മുഴുവന്‍ യാത്രക്കാര്‍ക്കും പൂര്‍ണമായും സൌജന്യമായാണ് യാത്ര സൗകര്യം ഒരുക്കുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്നും രോഗികൾ , പ്രായാധിക്യമുള്ളവര്‍ , ജോലി നഷ്ടപ്പെട്ടവർ , തുച്ഛ വരുമാനക്കാരായ മറ്റു പ്രവാസികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?