കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട് 'Motivate yourself to be innovative' എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. പ്രശസ്ത ശാത്രജ്ഞനും കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസേർച്ചിലെ സീനിയർ റിസേർച്ച് സയന്റിസ്റ്റുമായ ഡോക്ടർ എസ് നീലമണി സെമിനാറിൽ പങ്കെടുത്ത് കുട്ടികളുമായി സംവദിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് വീടിനുള്ളിൽ കഴിയേണ്ടി വരുന്ന കുരുന്നുകൾക്ക് ഏറെ ആത്മവിശ്വാസം ഉണർത്തുന്നതായി പരിപാടി. പരിപാടിയോടനുബന്ധിച്ച് ഒരുക്കിയ ചോദ്യോത്തര വേളയിൽ കുട്ടികളുടെ സംശയങ്ങൾക്ക് ഡോ: എസ് നീലമണി ഉത്തരങ്ങൾ നൽകി. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖല സെക്രട്ടറി കുമാരി ആൻസിലി തോമസ് സ്വാഗതം പറഞ്ഞ വെബിനാറിന് മേഖല പ്രസിഡന്റ് മാസ്റ്റർ ഋഷി പ്രസീദ് നന്ദി രേഖപ്പെടുത്തി. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ, ബാലവേദി കുവൈറ്റ് കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ തോമസ് എബ്രഹാം, സജീവ് എം ജോർജ്ജ്, ജോസഫ് പണിക്കർ, കല കുവൈറ്റ് ട്രഷറർ പിബി സുരേഷ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?