കെ.കെ.എം.എ സ്വാതന്ത്ര്യദിന വെബ് സെമിനാർ"

  • 14/08/2020

കുവൈറ്റ്‌ : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രാഡോജ്ജ്വല പോരാട്ടം കാഴ്ചവെച്ച മലബാറും അവിടത്തെ ധീര പോരാളികളെയും അധികരിച്ച് കുവൈറ്റ്‌ കേരള മുസ്ലീം അസോസിയേഷൻ ( KKMA ) ആർട്സ് ആൻഡ് സ്പോർട്സ് വകുപ്പിന്റെ കീഴിൽ "ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, മലബാറും" എന്ന വിഷയത്തിൽ വെബ് സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സൂം ആപ്പ് വഴി നടത്തുന്ന വെബ്ബിനാർ ഉൽഘാടനം ചെയ്യുന്നത് കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരും, വിഷയാവതരണം നടത്തുന്നത് നജീബ് മൂടാടിയുമാണ്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തരായ സിദ്ധിഖ് കൂട്ടുമുഖം,സാം പൈനമൂട്,ഫൈസൽ മഞ്ചേരി,അബ്ദുള്ള വടകര,ഹരീഷ് തൃപ്പൂണിത്തുറ എന്നിവർ പങ്കെടുക്കുന്ന ഈ വെബ്ബിനാറിൽ കെ.കെ.എം.എ. യുടെ കേന്ദ്ര-സംസ്ഥാന, സോണൽ നേതാക്കളുടെയും സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്.

Related News