ആംസ്‌ഫോർയു പവർഅപ്പ് വെബ്ബിനാർ സംഘടിപ്പിച്ചു

  • 14/08/2020

കുവൈറ്റ് സിറ്റി - ആംസ്ഫോര്‍യു പവര്‍അപ്പ് വെബ്ബിനാര്‍ സംഘടിപ്പിച്ചു. മുതിർന്നവർക്കും, കുട്ടികൾക്കുമായി വിത്യസ്ത വിഷയങ്ങളില്‍ ഊന്നല്‍ നല്‍കികൊണ്ടാണ് വെബ്ബിനാര്‍ നടന്നത്. "മൈൻഡ് ഫുൾനെസ്സ് കോവിഡ് കാലഘട്ടങ്ങളിൽ" എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പവർ അപ്പ് വെബിനാർ മനശാസ്ത്രജ്ഞൻ ജിജിൻ രാജൻ സംസാരിച്ചു. വിനോദത്തിനും, വിഞ്ജാനത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികൾക്ക് വേണ്ടി "അപ്പ് വിങ്‌സ് - "കോവിഡ് ഐസ് ബ്രേക്കർ" എന്ന ഒരു വെബ്ബിനാറില്‍ വിനയ് പ്രേം വീഡിയോ ഗെയിമിനെക്കുറിച്ചും അതിന്റെ തൊഴിൽ സാധ്യതകളെക്കുറിച്ചും കുട്ടികളും, രക്ഷകർത്താക്കളും അറിയേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദമായി സംസാരിക്കുകയുണ്ടായി. കുവൈറ്റിലെ ഡൽഹി പബ്ലിക് സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയായ ദീപ രാജേഷ് കുട്ടികൾ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ ശ്രദ്‌ധിക്കേണ്ട കാര്യങ്ങൾ, രക്ഷിതാക്കൾ അറിയേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചും വിദ്യാർത്ഥിയും, സംഗീതപ്രേമിയുമായ റിക്കിത റേച്ചൽ അലക്സാണ്ടർ പുതിയ തരത്തിലുള്ള സംഗീത പ്രവണതകളെക്കുറിച്ചും സംസാരിച്ചു. ആംസ് ഫോർ യു പ്രസിഡന്റ് അലക്സ് ജോൺ, സ്രെക്രട്ടറി വട്ടിയൂർക്കാവ് കൃഷ്ണകുമാർ, പ്രോഗ്രാം കോർഡിനേറ്ററും ട്രഷററുമായ മഞ്ജു പ്രേം എന്നിവർ പരിപാടിക്കു നേതൃത്വം വഹിച്ചു.

Related News