കുവൈത്ത് സിറ്റി : രാജ്യത്തെ തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും കേരള സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെ അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതിലൂടെ മോദി സര്‍ക്കാരിന്റെ കോര്‍പറേറ്റ് ബാന്ധവം ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും രിസാല സ്റ്റഡി സര്‍ക്കിള്‍ അഭിപ്രായപ്പെട്ടു.
കൊവിഡിന്റെ മറവില്‍ രാജ്യത്തെ വില്‍ക്കുന്ന നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്നും ആര്‍ എസ് സി പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ടിയാല്‍ കമ്പനിക്ക് നടത്തിപ്പ് ചുമതല ഏല്‍പ്പിക്ക ണമെന്നും അദാനി ഗ്രൂപ്പിന് സമാനമായ ടെന്റര്‍ വ്യവസ്ഥ നല്‍കാമെന്നും നേരിട്ട് സന്നദ്ധത അറിയിച്ചിട്ട് പോലും അംഗീകരിക്കപ്പെട്ടില്ല. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപത്യ നടപടിയില്‍ കേരളം സഹക രിക്കില്ലെന്ന നിലപാടിനെയും ആര്‍ എസ് സി സ്വാഗതം ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തിനെതിരെയുള്ള സ്വകാര്യ ലോബികളുടെ ദുഷ്പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗ മായി വേണം കാണാന്‍. ഈയിടെ നടന്ന വിമാനാപകടം, റണ്‍വേയെ ചൊല്ലിയുള്ള ഇത്തരം ഗൂഢനീക്ക ങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. നോട്ട് നിരോധനത്തില്‍ തുടങ്ങി കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തുന്ന മോദി സര്‍ക്കാറിന്റെ ഓരോ നടപടികളും രാജ്യത്തെ പണയപ്പെടുത്തുന്നതും ജനവിരുദ്ധവുമാണ്. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളും സമര പരിപാടികളുമായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് ഇറങ്ങേണ്ട സമയമാണിതെന്നും കുത്തകകളുടെ ഔദാര്യങ്ങള്‍ക്ക് ജനങ്ങള്‍ വഴങ്ങുന്നത് രാജ്യത്തോട് ചെയ്യുന്ന ക്രൂരതയാകുമെന്നും ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?