കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാന സേവനത്തിലെ എട്ടാമത്തെ വിമാനം ഇന്ന് രാവിലെ കൊച്ചിയിലേക്ക് പറന്നു. കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 336 പേരാണ് ഇന്നത്തെ വിമാനത്തില്‍ യാത്രയായത്എട്ട് വിമാനങ്ങളിലായി 2600 പേരാണ് നാടണഞ്ഞത്. വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി വാളണ്ടിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി. നാട്ടിലേക്ക് യാത്ര ചെയ്യുന്നതിന് പിപിഇ കിറ്റ് നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ മുഴുവന്‍ യാത്രക്കാര്‍ക്കും കല കുവൈറ്റിന്റെ നേതൃത്വത്തില്‍ പിപിഇ കിറ്റുകള്‍ സൗജന്യമായി നല്‍കി. കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസി സമൂഹം നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് കല കുവൈറ്റ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. ഈ ഉദ്യമത്തെ അതിന്റെ വിജയത്തിലെത്തിക്കുവാന്‍ സഹകരിച്ച കുവൈറ്റ് എയര്‍വേസ് അധികൃതര്‍, ഇന്ത്യന്‍ എംബസി, കലയുടെ വാളണ്ടിയര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും പ്രവാസി സമൂഹം ആവശ്യപ്പെടുന്ന ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെയുണ്ടാവുമെന്നും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍, ജനറല്‍ സെക്രട്ടറി സികെ നൗഷാദ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?