കല കുവൈറ്റിന്റെ ഒമ്പതാമത്തെ ചാർട്ടേർഡ് വിമാനം 316 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നു

  • 28/08/2020

കുവൈറ്റ് സിറ്റി:‌ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാന സേവനത്തിലെ ഒമ്പതാമത്തെ  വിമാനം   ഇന്ന് രാവിലെ  8ന് കൊച്ചിയിലേക്ക് പറന്നു. 316 പേരാണ്‌ ഇന്നത്തെ വിമാനത്തില്‍ യാത്രയായത്,കല കുവൈറ്റ്  ഇതുവരെ ചാര്‍ട്ടേഡ് ചെയ്‌ത  ഒമ്പത്  വിമാനങ്ങളിലായി 2900 പേരാണ്‌ നാടണഞ്ഞത്. വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി വാളണ്ടിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തി. മുഴുവന്‍ യാത്രക്കാര്‍ക്കും കല കുവൈറ്റിന്റെ നേതൃത്വത്തില്‍ പിപി‌ഇ കിറ്റുകള്‍ സൗജന്യമായി നല്‍‌കി. നിറഞ്ഞ സംതൃപ്തിയോടെയാണ് എല്ലാവരും യാത്രയായത്. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ കല കുവൈറ്റ് നടത്തുന്ന ഇടപെടലുകൾ ഏറെ അഭിനന്ദനമർഹിക്കുന്നതാണെന്ന് ഏവരും അഭിപ്രായപ്പെട്ടു. ചാർട്ടേഡ് വിമാന സർവീസിനായുള്ള പ്രവർത്തനങ്ങളിൽ സഹകരിച്ച ഇന്ത്യൻ എംബസ്സി ‌, കുവൈറ്റ് എയർവേസ് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ് എന്നിവർ പറഞ്ഞു.

Related News