യാത്രയയപ്പ് നൽകി

  • 30/08/2020

ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വെൽഫെയർ കേരള കുവൈത്ത് കേന്ദ്ര സെക്രട്ടറി ഷമീറ ഖലീലിന് യാത്രയയപ്പ് നൽകി . മാതൃകാ വീട്ടമ്മയായിരിക്കെ തന്നെ ജനസേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി നിന്ന വ്യക്തിത്വമാണ് ഷമീറ . ഫർവാനിയിൽ നടന്ന ലളിതമായ ചടങ്ങിൽ കേന്ദ്ര പ്രസിഡണ്ട് റസീന മുഹ് യിദ്ദീൻ ഉപഹാരം നൽകി. കേന്ദ്ര വൈസ് പ്രസിഡണ്ട് ഖലീലുറഹ് മാൻ വനിതാ വിഭാഗം കൺവീനർ ആയിഷ ഫൈസൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Related News