ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് അധികാരപത്രം കൈമാറി.

  • 08/09/2020കുവൈത്ത് സിറ്റി: പുതുതായി കുവൈത്തില്‍ ചുമതലയേറ്റ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ് കിരീട അവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് അധികാരപത്രം കൈമാറി. 

ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകള്‍ സിബി ജോര്‍ജ് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബയെയും ഡെപ്യൂട്ടി അമീറിനെയും അറിയിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ സമൂഹമായ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞ സ്ഥാനപതി  പ്രതിരോധം, വാണിജ്യം, സുരക്ഷ, ഊര്‍ജ്ജം തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ പരിശ്രമിക്കുമെന്ന് വ്യക്തമാക്കി. 

ഇന്ത്യന്‍ സ്ഥാനപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ സൗഹാര്‍ദ്ദത്തെക്കുറിച്ച് ഓര്‍ത്തെടുത്ത ഡെപ്യൂട്ടി അമീര്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുവാന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന് കഴിയട്ടെയെന്ന് ആശംസിച്ചു. 

Related News