കാതോലിക്കേറ്റ്‌ സ്ഥാപനത്തിന്റെ 108-‍ാമത്‌ വാർഷികം ആഘോഷിച്ചു

  • 16/09/2020

കുവൈറ്റ്‌ :സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ കാതോലിക്കേറ്റ്‌ സ്ഥാപനത്തിന്റെ 108-‍ാമത്‌ വാർഷികം ആഘോഷിച്ചു. സെപ്റ്റംബർ 15 ചൊവ്വാഴ്ച്ച വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം എൻ.ഈ.സി.കെയിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ കാതോലിക്കേറ്റ്‌ പതാക ഉയർത്തുകയും, പരിശുദ്ധ സഭയ്ക്ക്‌ വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. സഭയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്ഞ സഹവികാരി ഫാ. ലിജു പൊന്നച്ചൻ ചൊല്ലിക്കൊടുത്തു. കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകൾ പര്യവസാനിച്ചു. ഇടവക ട്രഷറാർ മോണിഷ്‌ ജോർജ്ജ്‌, സെക്രട്ടറി ജിജി ജോൺ, ഭരണസമിതിയംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related News