ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ,കോ വിഡ് 19 സാഹചര്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ( ലീഡ് ക്യു എച്ച് എസ് ഇ ഓഡിറ്റർ) അധ്യക്ഷത വഹിച്ച ചടങ്ങ്, ചാപ്റ്റർ രക്ഷാധികാരിയും കുവൈറ്റ് സ്പെഷൽ ഒളിംബിക്സ് നാഷണൽ ഡയറക്ടറുമായ ശ്രീമതി റിഹാബ് എം ബോറിസ്ലി ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ : കർണൂർ ഡൗലത്ത് ( നാപെസ്കോ അസി: മാനേജർ), പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ: മോൻസി മാത്യു, എഞ്ചിനീയർ സുനിൽ സദാനന്ദൻ, (അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് - കുവൈറ്റ് മുൻ പ്രസിഡണ്ട് & ഉപദേശക സമിതി അംഗം) എഞ്ചിനീയർ സി എച്ച് രാമകൃഷ്ണ ചാരി (അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് കുവൈറ്റ് - സാങ്കേതിക ഉപദേശക സമിതി അംഗം) എന്നിവർ "ജീവിതത്തിനായി ഓസോൺ " എന്ന ഈ വർഷത്തെ അന്താരാഷ്ട്ര തലത്തിലുള്ള വിഷയാവതരണവും, ഓസോൺ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള പ്രഭാഷണങ്ങളും നടത്തി. സംഘടനാംഗങ്ങൾക്ക് പുറമെ സാമൂഹിക പ്രവർത്തകരും സംഘടന ഭാരവാഹികളുമായ ബിജു സ്റ്റീഫൻ, ഷൈജിത്ത്, അലക്സ് മാത്യു, അനിയൻ കുഞ്ഞ്, അശോകൻ തിരുവനന്തപുരം, ഹമീദ് പാലേരി, പ്രകാശ് ചിറ്റേഴത്ത്, രഞ്ജിത്ത്, അരുൾ രാജ് എന്നിവരും പങ്കെടുത്തു. ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി നന്ദി പറഞ്ഞു. ശ്രീമതി ഷൈനി ഫ്രാങ്ക് പ്രോഗ്രാം കോർഡിനേഷൻ നിർവ്വഹിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?