വീട്ടുജോലിക്കാരിയെ കാർ ഡിക്കിയിൽ ഇരുത്തി വണ്ടിയോടിച്ച ഡ്രൈവർക്കെതിരെ നടപടി.

  • 18/09/2020

ബഹ്‌റൈൻ : വീട്ടുജോലിക്കാരിയെ കാർ ഡിക്കിയിൽ ഇരുത്തി യാത്ര ചെയ്ത ഡ്രൈവർക്കെതിരെ ബഹ്‌റൈൻ അതോറിറ്റി നിയമനടപടികൾ സ്വീകരിച്ചു. പൊതു റോഡിലൂടെ വലിയൊരു പെട്ടിയും പിടിച്ചു വാഹനത്തിന്റെ ഡിക്കിയിൽ ജോലിക്കാരിയെ ഇരുത്തി വണ്ടിയോടിച്ച വനിതാ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത് . ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വീഡിയോയ്ക്ക് മറുപടിയായി ട്രാഫിക് അധികൃതർ 20 കാരിയായ വനിതാ ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. 

Related News