പ്രവാസികൾക്ക് ആശ്വാസം; ഇ​ന്ത്യ​യി​ൽ​ നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് വില ഇനിയും കുറയും

  • 18/11/2020

ഇ​ന്ത്യ​യി​ൽ ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഇ​നി​യും കു​റ​യുമെന്ന് റിപ്പോർട്ട്. കൂ​ടു​ത​ൽ വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വ്വീ​സ്​ ആ​രം​ഭി​ക്കു​ക​യും തി​ര​ക്ക്​ കു​റ​യു​ക​യും ചെ​യ്​​ത​താണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണമാകുന്നത്. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​​പ്ര​സ്, ഗ​ൾ​ഫ്​ എ​യ​ർ, എ​മി​റേ​റ്റ്​​സ്, ഫ്ലൈ ​ദു​ബൈ എ​ന്നി​വ​യാ​ണ്​ കേ​ര​ള​ത്തി​ൽ ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ​ർ​വ്വീ​സ്​ ന​ട​ത്തു​ന്ന​ത്. നിലവിൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്ന്​ എ​യ​ർ അ​റേ​ബ്യ ഷാ​ർ​ജ​യി​​ലേ​ക്ക് സ​ർ​വ്വീസ്​ നടത്തുന്നുണ്ട്. 100 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കി​ൽ ഈ ​വി​മാ​ന​ത്തി​ൽ ബ​ഹ്​​റൈ​നി​ലെ​ത്താം. ​ഫ്ലൈ ​ദു​ബൈ​യിൽ 100 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കി​ൽ കേ​ര​ള​ത്തി​ൽ​ നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സർവ്വീസുണ്ട്.

എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോട് ​നി​ന്ന്​ 29,992 രൂ​പ​യ്ക്ക്​ (ഏ​ക​ദേ​ശം 153 ദി​നാ​ർ) ടി​ക്ക​റ്റ്​ ല​ഭ്യ​മാ​യി​രു​ന്നു. 202 ദീ​നാ​റി​ന​ടു​ത്ത്​ നി​ര​ക്കു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ ഒ​റ്റ​യ​ടി​ക്ക്​ ഇ​ത്ര​യും കു​റ​ഞ്ഞ​ത്. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക്​ കു​റ​ഞ്ഞ​താ​ണ്​ നി​ര​ക്ക്​ ഈ ​രീ​തി​യി​ൽ കു​റ​യാ​ൻ കാ​ര​ണം. 

Related News