ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: വിദേശ വനിതയ്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ

  • 08/08/2022




മനാമ: ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് വിദേശ വനിതയ്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ. അറബ് വംശജയായ പ്രവാസി വനിതക്ക് കഴിഞ്ഞ ദിവസമാണ് ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. വിവര സാങ്കേതിക ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്‍തതിനും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ബഹ്റൈനിലെ താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഇവര്‍ നേരത്തെ 10 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‍തതിനുള്ള ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് ബഹ്റൈനില്‍ പ്രവേശിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തുകയും ചെയ്‍തു. 

വീഡിയോ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ഫോണ്‍ അധികൃതര്‍ പിടിച്ചെടുത്തു. അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്ന സ്വന്തം വീഡിയോയും സംസാരവും ചിത്രീകരിച്ച് ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Related News