ഫ്രാൻസിസ് മാർപാപ്പ അടുത്ത മാസം ബഹ്റൈനിൽ

  • 20/10/2022മനാമ: ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത മാസം നടക്കുന്ന ബഹ്‌റൈനിലെ സുപ്രധാന പര്യടനത്തിൽ പങ്കെടുക്കുന്നവർക്കായി റജിസ്‌ട്രേഷൻ ആരംഭിച്ചു. രാജ്യത്തെ കത്തോലിക്കാ വിശ്വാസത്തിന്റെ നാഴികക്കല്ലായി നവംബർ 5 ന് ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലാണ് ആയിരക്കണക്കിന് ആളുകൾ ഒത്തുചേരുക. 

ഫുട്ബോൾ മത്സരങ്ങൾക്ക് കൂടുതലും ഉപയോഗിച്ചിരുന്ന 24,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇൗ സ്റ്റേഡിയം. രാവിലെ 8.30ന് ആരംഭിക്കുന്ന പരിപാടിയിൽ എത്ര പേർ പങ്കെടുക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. 

സതേൺ വികാരിയേറ്റ് അംഗങ്ങൾക്കായി റിസർവ് ചെയ്ത സ്ഥലങ്ങളോടെ റജിസ്ട്രേഷൻ ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് സന്ദർശനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. നവംബർ 3 ന് ആരംഭിക്കുന്ന ഈ മേഖലയിലേക്കുള്ള തിരക്കേറിയ നാല് ദിവസത്തെ സന്ദർശനത്തിന്റെ ഹൈലൈറ്റായിരിക്കും തുറസ്സായ സ്ഥലത്തെ കുർബാന. ഈ സമയത്ത് മാർപ്പാപ്പ ദേശീയ മത നേതാക്കളെ കാണുകയും പള്ളികളും പ്രാദേശിക സ്കൂളുകളും സന്ദർശിക്കുകയും ചെയ്യും.

റജിസ്ട്രേഷൻ വിശദാംശങ്ങൾ ഔദ്യോഗിക ബഹ്റൈൻ പാപ്പൽ സന്ദർശന വെബ്സൈറ്റിൽ കാണാം. “സ്ഥലങ്ങൾ പരിമിതമായതിനാൽ, പാപ്പൽ കുർബാനയിൽ പങ്കെടുക്കാൻ ഗൗരവമായി ഉദ്ദേശിക്കുന്ന സതേൺ വികാരിയേറ്റിലെ വിശ്വാസികൾക്കായി കർശനമായി സംവരണം ചെയ്തിട്ടുള്ള റജിസ്ട്രേഷൻ സംവിധാനം ഓൺലൈനിൽ മാത്രമാണ് നടപ്പിലാക്കുന്നതെന്ന് വെബ്‌സൈറ്റ് പറയുന്നു.

Related News