ബഹ്‌റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

  • 22/07/2021


മനാമ: ബഹ്‌റൈന്‍ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡിന് മുമ്പുണ്ടായിരുന്ന 80 ശതമാനം സ്ഥലങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങി. 

ദുബൈ, അബുദാബി, കുവൈറ്റ്, റിയാദ്, ജിദ്ദ, ദമ്മാം, മദീന, അമ്മാന്‍, മസ്‌കത്ത്,ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, കാസബ്ലാങ്ക, ആതന്‍സ്, ഇസ്തംബുള്‍, ടിബിലിസി, ലാര്‍നാക്ക, ബാങ്കോക്, മനില, സിംഗപ്പൂര്‍, ധാക്ക, കൊളംബോ, മാലിദ്വീപ് ഇന്ത്യ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും ഗള്‍ഫ് എയര്‍ സര്‍വിസ് നടത്തുന്നുണ്ട്.

2019ല്‍ നടത്തിയ തരത്തില്‍ സര്‍വിസുകളിലേക്ക് എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്തിലെ പൈലറ്റുമാരും ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരും ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Related News