ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അറിയിപ്പുമായി എയർ ഇന്ത്യ

  • 02/10/2020

ഒമാനിൽ‌‍ കൊവിഡ് നിയന്ത്രണവിധേയമായതിന് പിന്നാലെ വിമാന സർവ്വീസ് പുനരാംരംഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി എയർ ഇന്ത്യ. മസ്‌കറ്റ് വിമാനത്താവളത്തിലെത്തുമ്പോള്‍ യാത്രക്കാര്‍ നിര്‍ബന്ധമായും കൊവിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന്  അധികൃതര്‍ അറിയിച്ചു. അതേസമയം മസ്‌കറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമില്ല. വിമാനത്താവളത്തിൽ നിന്ന് കൊവിഡിന് പരിശോധനയ്ക്ക് വിധേയമാക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റ് വഴിയും കോള്‍ സെന്ററുകള്‍, സിറ്റി ഓഫീസ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവ മുഖേനയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു

ചുരുങ്ങിയത് ഒരു മാസം വരെ കൊവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് വിമാനത്താവളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഉണ്ടായിരിക്കണം. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും താരാസുഡ് പ്ലസ് അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശം നൽകി. 

Related News