യുഎഇയിൽ കൊവിഡ് നിയന്ത്രണ വിധേയം; ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിക്കുമെന്ന് അധികൃതർ

  • 05/10/2020

യുഎഇയിൽ  കൊവിഡ് നിയന്ത്രണ വിധേയമായതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഭരണകൂടം. രാജ്യത്തേക്ക് ഭാഗികമായി തൊഴില്‍ വിസകള്‍ അനുവദിച്ച് തുടങ്ങി. 
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റ് അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ ഷിപ്പ് അറിയിച്ചു.  ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വിസകള്‍ അനുവദിക്കും.  

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പിസിആര്‍ പരിശോധന ഉള്‍പ്പടെയുള്ള കൊവിഡ് മാർ​ഗ നിർദ്ദേശങ്ങൾ വിദേശികൾ പാലിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്. ആവശ്യമുള്ളവര്‍ക്ക് യുഎഇയില്‍ എത്തിയതിന് ശേഷം നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Related News