മത്സ്യത്തൊഴിലാളികളുടെ സമഗ്രപുനരധിവാസ പദ്ധതിക്ക് തുടക്കമാകുന്നു

  • 02/03/2020

ലൈഫ് മിഷനില്‍ രണ്ടു ലക്ഷത്തിലധികം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനു പിന്നാലെ മത്സ്യത്തൊഴിലാളികളുടെ സമഗ്രപുനരധിവാസ പദ്ധതിക്ക് തുടക്കമാകുന്നു. പുനര്‍ഗേഹം എന്നു പേരിട്ട പദ്ധതിയുടെ നിര്‍മ്മാണഉദ്ഘാടനം ബുധനാഴ്ച (മാര്‍ച്ച് അഞ്ച് ) തിരുവനന്തപുരം ശംഖുമുഖത്ത് നിര്‍വ്വഹിക്കും. കടൽതീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി. 2450 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിക്കും. ഓഖി ദുരന്തത്തിൽ ബോട്ട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എഫ്.ആർ.പി ബോട്ടുകളുടെ വിതരണവും അഞ്ചാം തീയതി നടക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് എൽ.എൻ.ജി പെട്രോനെറ്റിൻ്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് കേരള തീരദേശ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സൗജന്യ സൈക്കിൾ വിതരണവും ചടങ്ങില്‍ വച്ച് നടത്തും.

Related News