പുരാവസ്തുക്കൾ രാജ്യത്തിന്റെ ചരിത്രപരമായ പ്രാധാന്യം വെളിപ്പെടുത്തുന്നു: ഡോ. ഹസ്സൻ അഷ്കനാനി

  • 09/08/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കണ്ടെത്തിയ പുരാവസ്തുക്കൾ രാജ്യത്തെ വിവിധ കാലഘട്ടങ്ങളിൽ നിലനിന്നിരുന്ന സംസ്കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതായി കുവൈത്ത് സർവകലാശാലയിലെ നരവംശശാസ്ത്ര, പുരാവസ്തു ഗവേഷണ പ്രൊഫസർ ഡോ. ഹസ്സൻ അഷ്കനാനി. പ്രാചീന നാഗരികതകൾ തമ്മിലുള്ള ഒരു ബന്ധ സ്ഥലമെന്ന നിലയിൽ കുവൈത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്നും ഇത് കാണിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

നിയോലിത്തിക് കാലഘട്ടം മുതൽ സുബിയ മേഖലയിൽ ശിലാ നിർമ്മിത ശവകുടീരങ്ങളും കല്ലുകൊണ്ടുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബി.സി 5700-കളിൽ ഉപയോഗിച്ചിരുന്ന അമ്പുകളുടെ മുനകളും കൽമഴുക്കളും ഇതിൽപ്പെടുന്നു. ഉപദ്വീപിലെ ഏറ്റവും പുരാതനമായ വാസസ്ഥലങ്ങളിൽ ഒന്നാണ് സുബിയ പ്രദേശം. ഉബൈദ് കാലഘട്ടത്തിലെ (ബി.സി 5700) ഒരു വാസസ്ഥലം ഇവിടെ കണ്ടെത്തിയതിനാൽ ഇതൊരു പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രമായി കണക്കാക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related News