ഒമാനിൽ സുഹാറിലും സലാലയിലും തീപിടിത്തം

  • 08/10/2020

ഒമാനിൽ​ സുഹാറിലും  സലാലയിലും തീപിടിത്തം. സുഹാറിൽ ഭക്ഷണശാലയിലാണ്​​ തീപിടിത്തമുണ്ടായത്​. തീപിടിത്തമുണ്ടാകാനുളള കാരണം വ്യക്തമല്ല.  ആർക്കും പരിക്കില്ലാതെ തീയണച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. ദോഫാർ ഗവർണ്ണറേറ്റിൽ സലാല വിലായത്തിൽ വീട്ടിലുണ്ടായ തീപിടിത്തവും സുരക്ഷിതമായി അണച്ചു. ഭക്ഷണ ശാലകളും റസ്റ്റോറന്റുകളും ജീവനക്കാർക്കുള്ള സുരക്ഷാ മാർ​ഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന്​ അധികൃതർ അറിയിച്ചു.

Related News