മസ്കറ്റിലെ മസീറയില്‍ മത്സ്യബന്ധന ബോട്ടിന്​ തീപിടിച്ചു; നാല്​ പ്രവാസികൾക്ക്​ പരിക്ക്; രണ്ട് പേരുടെ നില ​ഗുരുതരം

  • 09/10/2020

മസ്കറ്റിലെ മസീറയില്‍ മത്സ്യബന്ധന ബോട്ടിന്​ തീപിടിച്ച് അപകടം. തീപിടിത്തത്തിൽ നാല് ഇന്ത്യക്കാർക്ക് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ബോട്ടിന്റെ ‌​ബാറ്ററിക്ക് തകരാറുണ്ടായിരുതിനെ തുടർന്ന് ഹാര്‍ബറില്‍ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. കന്യാകുമാരി സ്വദേശികളായ ജോണ്‍ ബെര്‍ലിന്‍, കേസര്‍രാജ്​, സഹായപ്രഭു, പ്രകാശ്​ എന്നിവര്‍ക്കാണ്​ പൊള്ളലേറ്റത്​. തീപിടത്തത്തിൽ പരിക്കേറ്റവര്‍ മസീറ ആശുപത്രിയില്‍ ചികിത്സയിലാണ്​. ബോട്ട്​ പൂര്‍ണ്ണമായും കത്തിനശിച്ചുവെന്ന് അധികൃതർ അറിയിച്ചു.

Related News