ഒമാനിലേക്കുളള സൗജന്യ സന്ദര്‍ശക വിസകള്‍ ഇന്ത്യയിലെ എല്ലാവർക്കും ലഭിക്കില്ലെന്ന് അധികൃതർ

  • 19/12/2020

ഒമാനിലേക്കുളള  സൗജന്യ സന്ദര്‍ശക വിസകള്‍ ഇന്ത്യയിലെ എല്ലാവർക്കും ലഭിക്കില്ലെന്ന് സിവില്‍ വ്യോമയാന അധികൃതര്‍ വ്യക്തമാക്കി.  ഒമാനില്‍ പത്ത് ദിവസത്തെ സൗജന്യ സന്ദര്‍ശക വിസകള്‍ ഇന്ത്യയടക്കമുള്ള 25 രാജ്യങ്ങളിലെ എല്ലാവര്‍ക്കും ലഭിക്കില്ലെന്നും അധികൃതർ പറയുന്നു. യു.എസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്കോ വിസയുള്ളവര്‍ക്കോ മാത്രമാണ് സൗജന്യ സന്ദര്‍ശക വിസ അനുവദിച്ചതിന്റെ ആനുകൂല്യം ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ജി,സി,സി രാജ്യങ്ങളില്‍ തൊഴില്‍-ടൂറിസ്റ്റ് വിസയുള്ളരാണെങ്കില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും പ്രവേശനാനുമതി ലഭിക്കും. വിനോദ സഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമാക്കി ഇക്കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ്​ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്​ വിസയില്ലാതെ പത്ത്​ ദിവസം രാജ്യത്ത്​ തങ്ങാൻ അനുമതി നൽകുമെന്ന്​ ഒമാൻ സർക്കാർ പ്രഖ്യാപിച്ചത്​. എന്നാൽ പ്രവേശന നിബന്ധനകളടക്കം കാര്യങ്ങൾ അന്ന്​ വ്യക്തമാക്കിയിരുന്നില്ല. ഇതിൽ ഇപ്പോൾ വ്യക്തത വരുത്തിയാണ് അധികൃതർ രം​ഗത്തെത്തിയത്.

Related News