ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്ല്യ വർധിത നികുതി (വാറ്റ്​) ഈടാക്കും

  • 12/10/2020

മസ്കറ്റ്; ഒമാനിൽ അടുത്ത വർഷം ഏപ്രിൽ മുതൽ മൂല്ല്യ വർധിത നികുതി (വാറ്റ്​) നടപ്പിലാക്കാൻ ഭരണകൂടം ഒരുങ്ങുന്നു.  ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് ഇതുസംബന്ധിച്ച്​ ഉത്തരവ്​ പുറപ്പെടുവിച്ചു. 
 2016 വാറ്റ് യൂണിയൻ കരാറിന്റെ ഭാഗമായി വാറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ   ഗൾഫ് രാജ്യമാണ്  ഒമാൻ. സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച്​ ശതമാനം നികുതിയാണ്​ ചുമത്തുക.  അടിസ്ഥാന ഭക്ഷ്യോത്​പന്നങ്ങൾ അടക്കം ചില വിഭാഗങ്ങളെ 'വാറ്റി'ൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.  ഒമാനിൽ ബഹുഭൂരിപക്ഷം സാധനങ്ങൾക്കും സേവനങ്ങൾക്കും അധിക നികുതി ബാധകമാകുമെന്ന്​ ഒമാൻ ടാക്​സ്​ അതോറിറ്റി അറിയിച്ചു

Related News