സമസ്തക്കെതിരെയുളള പി.ജയരാജന്റെ പ്രസ്താവന അപലപനീയംഃ കെ.ഐ.സി

  • 21/12/2020

കുവൈറ്റ് സിറ്റി : പതിറ്റാണ്ടുകളായി മത,സാമൂഹിക,വിദ്യാഭ്യാസ മേഖലകളിലെ അതുല്യമായ സേവനങ്ങളിലൂടെ പൊതു സമൂഹത്തിന്റെ ആദരവും,അംഗീകാരവും പിടിച്ചു പറ്റിയ സമസ്തയെന്ന മഹിത പ്രസ്ഥാനത്തിനെതിരെയുള്ള പി.ജയരാജന്റെ വര്‍ഗീയ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

കേവലം രാഷ്ട്രീയ ലാഭങ്ങള്‍ക്കായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുളള ഇത്തരം ജല്‍പനങ്ങള്‍ കേരളീയ സമൂഹം പുഛിച്ചു തള്ളുകയും, ഇത്തരം നേതാക്കളുടെ സംഘിമനോഭാവം പൊതുജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

അധികാര സ്ഥാനങ്ങള്‍ക്കായുളള നെട്ടോട്ടത്തിനിടയില്‍ സമൂഹത്തിന്റെ ഐക്യവും സമാധാനവും തകര്‍ക്കുന്ന രീതിയിലുളള പ്രസ്താവനകള്‍ നടത്തുന്ന നേതാക്കന്‍മാര്‍ അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിനും, സമൂഹത്തിനും ആപത്താണ്. അത്തരക്കാരെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്താനും, അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Related News