ഒമാനിൽ ആശങ്ക; നാല് പേര്‍ക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഉണ്ടെന്ന് സംശയം.

  • 22/12/2020

ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റമുളള കൊവിഡ് വൈറസ് ഒമാനിൽ എത്തിയെന്ന് സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  യു.കെയില്‍ നിന്നെത്തിയ നാല് പേർക്കാണ് വൈറസ് ബാധയുണ്ടാതായി അധികൃതർ സംശയിക്കുന്നത്. ഇത് കണ്ടെത്താനുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും, ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും  ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹ്‍മദ് അല്‍ സൈദി വ്യക്തമാക്കി.  ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്. പരിശോധനാഫലങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെയുണ്ടായിരുന്ന കൊവിഡ് വൈറസിനേക്കാള്‍ 70 ശതമാനത്തോളം വേഗത്തില്‍ വ്യാപിക്കുന്ന തരത്തില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് യു.കെയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒമാന്‍ അതിര്‍ത്തികള്‍ അടയ്‍ക്കുകയും വിമാന സര്‍വീസുകള്‍ ഒരാഴ്‍ചത്തേക്ക് നിര്‍ത്തിവെയ്ക്കുകയും ചെയ്‍തിരുന്നു.

Related News