വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാം... കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് അബുദാബി

  • 23/12/2020




കൊവിഡ് നിയന്ത്രണവിധേയമായതോടെ കൂടുതൽ ഇളവ്   പ്രഖ്യാപിച്ച് അബുദാബി. പുതിയ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും  സാമ്പത്തിക, വിനോദ സഞ്ചാര, വിനോദ വിഭാഗങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. വിനോദ കേന്ദ്രങ്ങൾക്കും റെസ്റ്റോറന്റുകൾക്കും നഴ്സറികൾക്കും ഷോപ്പിംഗ് സെന്ററുകൾക്കും ഇതോടൊപ്പം ഇളവുകളുണ്ടായിരിക്കുമെന്നാണ് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പ്.

കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് അബുദാബിയിലേക്ക് വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ക്വാറന്റൈൻ പത്ത് ദിവസമാക്കി കുറച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് എത്തി അബുദാബിയിൽ താമസിക്കുന്നവർ രാജ്യത്തെത്തി 6, 12 ദിവസങ്ങളിൽ അധികം രാജ്യത്ത് താമസിക്കുന്നവർ ആറും പന്ത്രണ്ടും ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണമെന്നും ദുരന്ത നിവാരണ സമിതിയുടെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Related News