കൊവിഡ് പ്രതിരോധം; ഒമാനില്‍ മുന്നൂറിലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

  • 25/12/2020

ജനിതക മാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ്  വ്യാപനം പ്രതിരോധിക്കുന്നതിനായി കര,വ്യോമ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ഒമാനില്‍ മുന്നൂറിലധികം വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ഇതില്‍ 148 വിമാന സര്‍വ്വീസുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്നതും 159 എണ്ണം ഒമാനില്‍ നിന്ന് പുറപ്പെടുന്നവയുമാണെന്ന് അധികൃതർ അറിയിച്ചു. ഒമാനിലെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇതുവരെയും റദ്ദാക്കിയിട്ടില്ല. ഒമാന്‍ എയറില്‍ ഈ കാലയളവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റുകള്‍ മാറ്റി ബുക്ക് ചെയ്യുന്നതിനായി ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.  അതത് രാജ്യങ്ങളിലെ കോള്‍ സെന്ററുകളിലാണ് ബുക്കിങ് മാറ്റാന്‍ സമീപിക്കേണ്ടതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

Related News