ഒമാനിൽ 11 മാസത്തിനിടെ ജോലി നഷ്ടപ്പെട്ടത് രണ്ടര ലക്ഷത്തിലേറെ പ്രവാസികൾക്ക്

  • 28/12/2020



കൊവിഡ് പ്രതിസന്ധി മൂലം ഒമാനിൽ നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.  2020ലെ ആദ്യ 11 മാസങ്ങളില്‍ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി അധികൃതർ വ്യക്തമാക്കുന്നു. ദേശീയ സ്ഥതിതിവിവര കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.  2020 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 2, 72,126 പ്രവാസി തൊഴിലാളികളാണ് ഒമാനില്‍ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ 1,712,798 പ്രവാസി തൊഴിലാളികളായിരുന്നു ഒമാനില്‍ ഉണ്ടായിരുന്നത്. ഇത് 1,440,672 ആയി കുറയുകയുണ്ടായി. പ്രവാസികളുടെ മടങ്ങിപ്പോക്ക് തുടരുമ്പോഴും ഒമാനില്‍ ഏറ്റവും കൂടുതലുള്ള പ്രവാസി സമൂഹം ബംഗ്ലാദേശികളാണ്. 630,681 ആയിരുന്ന ഇവരുടെ ജനസംഖ്യ 552,389 ആയി കുറഞ്ഞു. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ് ഉള്ളത്. നിലവിൽ  6,17,730 ഇന്ത്യൻ പ്രവാസികളാണ് ഒമാനിലുളളതെന്നും അധികൃതർ പുറത്ത് വിട്ട കണക്കുകളിൽ   വ്യക്തമാക്കുന്നു.

Related News