അറബിക്കടലില്‍ ഭൂചലനം; റിക്ടർ സ്കെയലിൽ 5.2 തീവ്രത രേഖപ്പെടുത്തി

  • 14/10/2020

മസ്കറ്റ്;  അറബിക്കടലില്‍ ഭൂചലനം രേഖപ്പെടുത്തിയതായി ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ്​ സര്‍വ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5.2 ആണ്  റിക്ടർ സ്കെയലിൽ രേഖപ്പെടുത്തിയ​ ഭൂചലനത്തിന്റെ തീവ്രതയെന്നും ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സലാലയില്‍നിന്ന്​ 374 കിലോമീറ്റര്‍ ദൂരെ കടലില്‍ 10​ കിലോമീറ്റര്‍ ആഴത്തിലായാണ്​ ഭൂചലനം രേഖപ്പെടുത്തിയത്​. 

Related News